Breaking News

ചെറുവത്തൂർ ബസ് സ്റ്റാന്റിലേക്ക് കയറുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു.

ചെറുവത്തൂർ ബസ് സ്റ്റാന്റിലേക്ക് കയറുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു.
ചെറുവത്തൂർ വെങ്ങാട്ടെ കെ വി ഗൗരി (69) ആണ് മരിച്ചത്. ബസ് ഇടിച്ച് ബസ് സ്റ്റാൻഡ് യാർഡിന് സമീപം വീണ ഗൗരിയെ ഉടൻ തൊട്ടടുത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് സാരമുളളതിനാൽ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: പരേതനായ എം പി മാധവൻ. മക്കൾ: കെ വി വിനോദ്, വിനിത. മരുമക്കൾ: ലതിക, പ്രകാശൻ.

No comments