Breaking News

ദേശീയ വ്യാപാരി ദിനം: നീലേശ്വരം മർച്ചന്റ്സ് വനിതാവിങ് ഇലക്കറി മേള നടത്തി

ദേശീയ വ്യാപാരി ദിനാഘോഷത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് നീലേശ്വരം യൂണിറ്റ് ഇലക്കറി മേള നടത്തി.
നീലേശ്വരം വ്യാപാരഭവനിൽ നടന്ന പരിപാടി മർച്ചന്റ്സ് വനിതാവിങ് ജില്ലാ പ്രസിഡന്റ് രേഖ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജയലക്ഷ്മി സുനിൽ അധ്യക്ഷയായി. നീലേശ്വരം വനിതാവിങ് രക്ഷാധികാരി എ.വിനോദ് കുമാർ, ജനറൽ സെക്രട്ടറി ശുഭ പ്രകാശ്, യൂത്ത് വിങ് പ്രസിഡന്റ് വി.രാജൻ, ട്രഷറർ ബിന്ദു കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. 30 ഇനം ഇലക്കറികൾ മേളയിൽ പ്രദർശിപ്പിച്ചു.
.......

No comments