ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ: സിപിഎം കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡണ്ട് ട്രംപ് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിൽ പ്രതിഷേധിച്ച് സിപിഎം കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോയിത്തട്ടയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. കെ സതീശൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം കയനി മോഹനൻ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഒ എം ബാലകൃഷ്ണൻ മാസ്റ്റർ,പി ശാർങ്ങി, ഒ എം സച്ചിൻ, ഇ ഉഷ ,കെ അനിത,ലെനിൻ പ്രസാദ് എന്നിവർ സംസാരിച്ചു ലോക്കൽ സെക്രട്ടറി വരയിൽ രാജൻ സ്വാഗതം പറഞ്ഞു.പ്രകടനത്തിന് ബ്രാഞ്ച് സെക്രട്ടറിമാരായ പി രാജു,വാസു കരിന്തളം,സി രാമചന്ദ്രൻ,പി എം രാജൻ, ഒ കുഞ്ഞിരാമൻ,സി ബിജുമോൻ എന്നിവർ നേതൃത്വം നൽകി
No comments