പള്ളിയിൽ നിസ്കാരത്തിനിടെ കുഴഞ്ഞു വീണ നീലേശ്വരം കോട്ടപ്പുറം സ്വദേശി മരിച്ചു
പള്ളിയിൽ നിസ്കാരത്തിനിടെ കുഴഞ്ഞു വീണ മെഡിക്കൽ റെപ് മരിച്ചു.
നീലേശ്വരം കോട്ടപ്പുറം സ്വദേശിയും മാവുങ്കാൽ മൂലക്കണ്ടത്തെ താമസക്കാരനുമായ പി.സി. നാസർ (58) ആണ് മരിച്ചത്. ജുമുഅ നമസ്കാരത്തിനിടെ വെള്ളിയാഴ്ച ചെർക്കളയിലെ പള്ളിയിലാണ് മുഖമടിച്ച് തളർന്നു വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നേരത്തെ കുവൈത്തിൽ മെഡിക്കൽ ഷോപ്പ് നടത്തിയിരുന്ന ഇദ്ദേഹം ഇറാഖ് അധിനിവേശ കാലത്ത് നാട്ടിലെത്തി മെഡിക്കൽ റെപ് ആയി ജോലി തുടങ്ങി. ഭാര്യ: സക്കീന (പയ്യന്നൂർ മൂരിക്കൊവ്വൽ). മക്കൾ: നൂഹ, മഹദ്. മരുമകൻ: ഹഖ് (എട്ടിക്കുളം, പയ്യന്നൂർ). സഹോദരങ്ങൾ: പി.സി. അയൂബ്, നൗഷാദ്, ആസാദ്, പി.സി. ഇഖ്ബാൽ, പി.സി. മുദ് രിക്കത്ത്, സുമയ്യ, താഹിറ, ബുഷ്‌റ. മൃതദേഹം ആനച്ചാൽ ഖിള്ർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
No comments