Breaking News

പള്ളിക്കര സെന്റ് ആൻസ് എയുപി സ്കൂളിൽ രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസിന്റെ ആഭിമുഖ്യത്തിൽ പള്ളിക്കര സെന്റ് ആൻസ് എ.യു. പി സ്കൂളിൽ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
രക്ഷിതാക്കൾ ശ്രദ്ധിക്കാതെ പോകുന്ന കുട്ടികളുടെ മാനസികാവസ്ഥയും സാമൂഹിക സുരക്ഷയും, ലഹരിക്കെതിരെയുള്ള ജാഗ്രതയും ക്ലാസ്സിൽ വിഷയങ്ങളായി. സിവിൽ പോലിസ് ഓഫീസറും സാഹിത്യകാരനും കഥാകൃത്തുമായ സുരേശൻ കാനം മികച്ച രക്ഷകർതൃത്വത്തെ കുറിച്ചും കുട്ടികൾക്ക് നൽകേണ്ടുന്ന പിന്തുണയെ കുറിച്ചും കുട്ടികളെ ഭാവി പൗരൻമാരായി വളർത്തിയെടുക്കുന്നതിന് രക്ഷിതാക്കളുടെ പങ്കിനെ കുറിച്ചും
വിഷയമവതരിച്ചു കൊണ്ട് സംസാരിച്ചു .ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെസ്സി ജോർജ് സ്വാഗതവും പി.ടി.എ പ്രസിഡണ്ട്‌ .വി വി. രമേശൻ അധ്യക്ഷതയും പി ടി എ വൈസ് പ്രസിഡന്റ്‌ മഹേന്ദ്രൻ നന്ദിയും പറഞ്ഞു. ശിശു സൗഹൃദ ഓഫിസറും സ്കൂൾ പ്രൊട്ടക്ഷൻ, സുരക്ഷാ സമിതി കോർഡിനേറ്റർ എ എസ് ഐ രാജേഷ് കുമാർ സ്കൂൾ സുരക്ഷിതത്വത്തെകുറിച്ചും ശിശു സൗഹൃദത്വത്തിന്റെ ആവശ്യകതയെ കുറിച്ചും ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ മദർ പി ടി എ പ്രസിഡൻ്റ് ശ്രീജ ,സ്കൂൾ മാനേജർ സിസ്റ്റർ കോളിൻ ആൻ്റണി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. ശേഷം നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പി.ടി.എ ഭാരവാഹികളായി മഹേന്ദ്രൻ കാര്യങ്കോട് പ്രസിഡൻ്റ്, വിനോദ് കുമാർ പള്ളിക്കര, വൈസ് പ്രസിഡൻ്റ്, ശ്രീജ ബാബു. മദർ പി.ടി.എ പ്രസിഡൻ്റ് ,സൂര്യ വൈസ് പ്രസിഡൻ്റ് എന്നിവരെ തെരഞ്ഞെടുത്തു.

No comments