Breaking News

മടിക്കൈ@75 ബൈക്ക് റാലി നടത്തി എം എ ബേബി നാളെ മടിക്കൈയിൽ

ചുവന്ന മടിക്കൈയുടെ കമ്യൂണിസ്റ്റ് ഭരണത്തിൻ്റെ 75-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നാളെ മടിക്കൈ കാലിച്ചാംപൊതിയിൽ മടിക്കൈയിലെ മുഴുവൻ ആളുകളെയും പങ്കെടുപ്പിച്ച് മഹാറാലി നടത്തുന്നതിൻ്റെ ഭാഗമായി മടിക്കൈ അമ്പലത്തുകര മുതൽ കാലിച്ചാംപൊതി വരെ ബൈക്ക് റാലി നടത്തി. അമ്പലത്തുകരയിൽ നിന്നും കാഞ്ഞിരപ്പൊയിൽ, മൂന്ന് റോഡ്, എരിക്കുളം വഴി കാലിച്ചാംപൊതിയിലക്ക് നടത്തിയ വിളംബര ബൈക്ക് റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.സി പി ഐ എം ജില്ല കമ്മിറ്റിയംഗം സി പ്രഭാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല കമ്മിറ്റിയംഗം പി ബേബി,പഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത, ഏരിയ സെക്രട്ടറി എം രാജൻ, മടത്തിനാട്ട് രാജൻ, കെ നാരായണൻ, ശശീന്ദ്രൻ മടിക്കൈ, കെ വി പ്രമോദ്, ഒ കുഞ്ഞികൃഷ്ണൻ, പി വിജയൻ തുടങ്ങിയവർ പങ്കെടുത്തു. നാളെ വൈകിട്ട് 3ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി വാർഷികാഘോഷത്തിൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ സി പ്രഭാകരൻ അധ്യക്ഷനാവും. കണിച്ചിറ കേന്ദ്രീകരിച്ച് പ്രകടനവും, കണ്ണിപ്പാറ കേന്ദ്രീകരിച്ച് വളണ്ടിയർ മാർച്ചും പ്രകടനവും നടക്കും. സമ്മേളന ദിവസം 5000 പേർ പ്രകടനത്തിൽ അണിരക്കും. മടിക്കൈയുടെ പോരാട്ടത്തിൻ്റെയും അതിജീവനത്തിൻ്റെയും ചുവന്നു നിന്ന 75 വർഷത്തെ ചരിത്രത്തിൻ്റെ ഓർമ്മപ്പെടുത്തലും പുതിയ തലമുറയിലേക്കുള്ള പകർന്നു നൽകലും വിഭാവനം ചെയ്യുന്ന നിരവധി പ്രവർത്തനങ്ങൾ വാർഷികത്തിൻ്റെ ഭാഗമായി നടക്കും.

No comments