മുൻ എംഎൽഎ, എം.നാരായണന്റെ നിര്യാണത്തിൽഇ ചന്ദ്രശേഖരൻ എംഎൽഎ അനുശോചിച്ചു
കമ്മ്യൂണിസ്റ്റ് നേതാവും ഹൊസ്ദുര്‍ഗ് മുന്‍ എംഎല്‍എയുമായ എം നാരായണന്റെ നിര്യാണത്തില്‍ സി പിഐ സംസ്ഥാന അസി.സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍ എ അനുശോചിച്ചു. കാഞ്ഞങ്ങാടിന്റെ പ്രിയങ്കരനും ജനകീയനുമായിരുന്ന എംഎല്‍എ എം നാരായണന്റെ നിര്യാണം പാര്‍ട്ടിക്കും പാവപ്പെട്ട ജനങ്ങള്‍ക്കും വമ്പിച്ച നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. സാധാരണക്കാരക്കാരില്‍ സാധാരണക്കാരനായ സഖാവിന്റെ വിനയനാന്വിതമായ സമീപനവും സ്നേഹപൂര്‍വ്വമായ പെരുമാറ്റവും കാഞ്ഞങ്ങാട്ടുകാര്‍ക്ക് മറക്കാന്‍ കഴിയുന്നതല്ല. രണ്ട് തവണ എംഎല്‍എയായിരുന്ന അദ്ദേഹം പാര്‍ട്ടിയുടെ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയായും ജില്ലാ കൗണ്‍സിലംഗമായും ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. സഖാവിന്റെ വേര്‍പാട് ഉണ്ടാക്കിയ വിടവ് നികത്താന്‍ ഏറെ ശ്രമം നടത്തേണ്ടതായി വരും. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ ദുഖാര്‍ത്ഥരായ ഭാര്യ, മക്കള്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരുടെ ദുഖത്തില്‍ പങ്കുചേരുന്നു. അതുപോലെ പാര്‍ട്ടി സഖാക്കളോടും അനുശോചനം അറിയിക്കുന്നതായി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
No comments