ഉപജീവനവികസനം സാധ്യമാക്കി കുടുംബശ്രീ എഴുത്ത് ശില്പശാല നടത്തി.
ഉപജീവനവികസനം സാധ്യമാക്കി കുടുംബശ്രീ എഴുത്ത് ശില്പശാല നടത്തി. കേരളത്തിലെ തദ്ദേശീയരായ യുവതി യുവാക്കൾക്ക് ഉപജീവന വികസനം സാധ്യമാക്കി ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുക എന്നതാണ് കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസസ് ആൻഡ് ഇന്നവേഷൻ സെൻറർ അഥവാ കെ-ടിക് വഴി ലക്ഷ്യമിടുന്നത്. പ്രാദേശിക സാധ്യത മനസ്സിലാക്കിയും വിപണന സാധ്യത ഉറപ്പുവരുത്തിയും ആരംഭിക്കുന്ന സൂക്ഷ്മ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തതയും ദീർഘകാലം ലാഭകരമായി നിലനിൽക്കുന്ന ഒരു ജീവനോപാധി എന്ന നിലയിലുള്ള സംരംഭ വികസനവും ആണ് പദ്ധതി മുഖ്യമായും ഊന്നൽ നൽകുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന സംരംഭകത്വ പരിശീലനത്തിന്റെ തുടർച്ചയായി ഇന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എഴുത്തു ശില്പശാല സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങ് ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീ കെ.രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് ജില്ലാ മിഷൻ കോർഡിനേറ്റർ കിഷോർ കുമാർ കെ.എം, പുല്ലൂർ പെരിയ സി.ഡി.എസ് ചെയർപേഴ്സൺ സുനിത, ജില്ലാ പ്രോഗ്രാം മാനേജർമാരായ ഷീബ.എം, ആതിര ടി.പി ,ബ്ലോക്ക് കോഡിനേറ്റർമാരായ നിമിഷ,സോയ,കാവ്യ, അനിമേറ്റർ കോഡിനേറ്റർ മനീഷ്, എസ്.വി.ഇ.പി മെന്റർ ഷരീഫ, ട്രെയിനർമാരായ സലോമി,സെമിന,വിജില എന്നിവരും ജില്ലയിലെ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരും സംരംഭകരും എഴുത്തു ശിൽപ്പശാലയിൽ പങ്കെടുത്തു.
No comments