നീലേശ്വരം നഗരസഭയിൽ നിർമ്മാണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു
കേരള ഖരമാലിന്യ പരിപാലന പദ്ധതിയിലുൾപ്പെടുത്തി നീലേശ്വരം നഗരസഭയിലെ ചിറപ്പുറത്തു പ്രവർത്തിച്ചു വരുന്ന എം.സി.എഫ്.-ആർ.ആർ.എഫിന്റെ നവീകരണ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ടി.വി.ശാന്ത നിർവഹിച്ചു.
ലോഡിങ് ഏരിയയുടെ നിർമ്മാണം, ഓഫീസ്, സ്റ്റോറേജ് -യൂട്ടിലിറ്റി സംവിധാനത്തിന്റെ നിർമ്മാണം, അഗ്നിശമന സംവിധാനങ്ങളുടെ നിർമ്മാണം, സി.സി.ടി.വി. ക്യാമറ സ്ഥാപിക്കൽ തുടങ്ങിയ 87 ലക്ഷം രൂപയുടെ പ്രവർത്തികൾക്കാണ് തുടക്കം കുറിച്ചത്. നഗരസഭാ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. കെ.എസ്.ഡബ്ള്യു.എം.പി. ജില്ലാ ഡെപ്യൂട്ടി കോഓർഡിനേറ്റർ കെ.വി.മിഥുൻ കൃഷ്ണൻ റിപ്പോർട് അവതരിപ്പിച്ചു. വിവിധ സ്ഥിരം സമിതി ചെയർമാൻമാരായ കെ.പി.രവീന്ദ്രൻ, വി.ഗൗരി, ഷംസുദ്ധീൻ ആരിഞ്ചിറ, കൗൺസിലർമാരായ കെ.ജയശ്രീ, കെ.എസ്.ഡബ്ള്യു.എം.പി. സോഷ്യൽ-കമ്മ്യുണിക്കേഷൻ ഓഫീസർ ഡോ.കെ.വി.സൂരജ് തുടങ്ങിയവർ സംസാരിച്ചു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മൊയ്തു പി, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിജു കെ, കെ.എസ്.ഡബ്ള്യു.എം.പി പി ഐ യു എഞ്ചിനീയര്‍ അഭിജിത്ത് പി വി ,കെ.എസ്.ഡബ്ള്യു.എം.പി ഫിനാന്‍സ് മാനേജ്‌മന്റ് എക്സ്പെര്‍ട്ട് ശ്രീലത എസ് മേനോന് എന്നിവര്‍ പരുപാടിയില്‍ സംബന്ധിച്ചു, ഇതോടനുബന്ധിച്ചു ജീവനക്കാർക്കും, തൊഴിലാളികൾക്കുമായി നടത്തിയ സെഷനിൽ കെ.എസ്.ഡബ്ള്യു.എം.പി. സാങ്കേതിക സഹായ കൺസൾട്ടൻസിയിലെ ഇ.കെ.ബിൻസിയും (ജെൻഡർ), സന്ദീപ് ചന്ദ്രനും (അപകട സുരക്ഷയും ആരോഗ്യവും) ക്ലാസെടുത്തു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി.ലത സ്വാഗതവും, ക്ലീൻ സിറ്റി മാനേജർ എ.കെ.പ്രകാശൻ നന്ദിയും പറഞ്ഞു..
No comments