Breaking News

ഡിവൈഎഫ്ഐ സമരസംഗമം: ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക്‌ കമ്മിറ്റി സംഘാടകസമിതി രൂപീകരിച്ചു

ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 15 നു നീലേശ്വരത്ത് സമര സംഗമം സംഘടിപ്പിക്കും. പി ജയരാജൻ ഉദ്ഘാടനം ചെയ്യും പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം നീലേശ്വരം നഗരസഭ ചെയർപേഴ്സണൽ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ എം വി ദീപേഷ് അധ്യക്ഷനായി എ വി സുരേന്ദ്രൻ, പി മനോഹരൻ, കെ സനുമോഹൻ, അമൃത സുരേഷ് എന്നിവർ സംസാരിച്ചു ബ്ലോക്ക്‌ സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ -ടി വി ശാന്ത (ചെയർമാൻ ), കെ പി രവീന്ദ്രൻ, എ വി സുരേന്ദ്രൻ, പി മനോഹരൻ (വൈസ് ചെയർമാൻമാർ ) എം വി രതീഷ്(കൺവീനർ ), എം വി ദീപേഷ്, കെ സനുമോഹൻ, അമൃത സുരേഷ് (ജോയിന്റ് കൺവീനർമാർ ).

No comments