ഏകതാ പരിഷത്തിന്റെ നേതൃത്വത്തിൽ നീലേശ്വരത്ത് ലോക ആദിവാസി ദിനാചരണം നടത്തി.
ഏകതാ പരിഷത്തിന്റെ നേതൃത്വത്തിൽ നീലേശ്വരത്ത് ലോക ആദിവാസി ദിനാചരണം നടത്തി.
അനുസ്മരണവും
ആദരണവും ഇതോടനുബന്ധിച്ചുണ്ടായി. നീലേശ്വരം നഗരസഭ കൗൺസിലർ ഇ.ഷജീർ ഉദ്ഘാടനവും ആദരണവും നിർവഹിച്ചു. സാമൂഹ്യ പ്രവർത്തകൻ ഹരിചന്ദ്രൻ കാഞ്ഞങ്ങാടിനെയാണ് ആദരിച്ചത്. ഏകതാ പരിഷത്ത് സംസ്ഥാന സമിതി അംഗം ഡോ.ടി.എം.സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. പി.വിജയകുമാർ ഹരിപുരം, കെ.ആർ. കുഞ്ഞിരാമൻ,പി യു കെ നായർ, ബി.എം. ഹമീദ്, എം.പി.ശ്രീധരൻ നമ്പ്യാർ, എം. അദ്വൈത് എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.വി.രാജീവൻ സ്വാഗതവും ഇ.കെ. സുബൈർ നന്ദിയും പറഞ്ഞു.
No comments