Breaking News

നീലേശ്വരം പേരോൽ ശ്രീ ഗണേശ മന്ദിരത്തിൽ സാർവജനിക ഗണേശോത്സവം തുടങ്ങി.

നീലേശ്വരം പേരോൽ ശ്രീ ഗണേശ മന്ദിരത്തിൽ സാർവജനിക ഗണേശോത്സവം തുടങ്ങി.
ചടങ്ങുകൾക്ക് തുടക്കം കുറിച്ച് പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ഗണേശ വിഗ്രഹം ഗണേശമന്ദിരത്തിലേക്ക് ആനയിച്ച് പ്രതിഷ്ഠിച്ചു. തുടർന്ന് ഗണപതി സഹസ്രനാമാർച്ചന നടത്തി ഗണപതിഹോമം തുടങ്ങി. ഗണേശമന്ദിരസമിതിയുടെ ഭജനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജയും പ്രസാദവിതരണവും. 12.30 മുതൽ 2.30 വരെ അന്നദാനം. രണ്ട് മണിക്ക് തായമ്പക, മൂന്ന് മണിക്ക് മംഗളാരതി. 3.30 ന് മന്ദിരത്തിൽ നിന്ന് പുറപ്പെടുന്ന ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം, വാണിയംവയൽ, വള്ളിക്കുന്ന് ശ്രീ മഹേശ്വരി ക്ഷേത്രം, പേരോൽ, കൊട്ടുമ്പുറം, ബസ് സ്റ്റാന്റ്, തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രം, തെരു റോഡ്, മാർക്കറ്റ് വഴി എത്തി കടിഞ്ഞിക്കടവ് പുഴയിൽ വിഗ്രഹ നിമജ്ജനം ചെയ്യും.

No comments