നീലേശ്വരം സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡുമായി സഹകരിച്ച് സഹകരണ ഓണം വിപണി തുടങ്ങി.
നീലേശ്വരം സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡുമായി സഹകരിച്ച് സഹകരണ ഓണം വിപണി തുടങ്ങി. വിപണിയുടെ ഉത്ഘാടനം ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ വി രാജേന്ദ്രൻ നിർവ്വഹിച്ചു. ബാങ്ക് സെക്രട്ടറി പി രാധാകൃഷ്ണൻ നായർ,വൈസ് പ്രസിഡണ്ട് മഹമ്മൂദ് കോട്ടായി, ഡയർക്ടർമാരായ എ സുരേഷ് ബാബു, സി സുനിൽകുമാർ,കെ വി റീന, കെ രേഷ്മ, അസിസ്റ്റൻ്റ് സെക്രട്ടറി കെ ആർ രാകേഷ് തുടങ്ങിയവർ സംബന്ധിച്ചു 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും, 30 ഇനം നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിലും ഓണം വിപണിയിൽ നിന്നും ലഭിക്കും. ബാങ്കിൻ്റെ പുതിയ പേരോൽ ബ്രാഞ്ച് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിപണി സെപ്തംബർ 4 ഉത്രാട നാൾ വരെ പ്രവർത്തിക്കും.
No comments