Breaking News

അമ്പലത്തറ പറക്കളായിയിൽ ഒരു കുടുംബത്തിലെ 3 പേർ ആസിഡ് കഴിച്ച് മരിച്ചു; ഒരാൾ അതീവ ഗുരുതര നിലയിൽ

അമ്പലത്തറ പറക്കളായി ഒണ്ടാംപുളിയിൽ ഒരു കുടുംബത്തിലെ 3 പേർ ആസിഡ് കഴിച്ച് മരിച്ച നിലയിൽ.
കർഷകനായ ഗോപി (60), ഭാര്യ ഇന്ദിര (55), മകൻ രഞ്ജേഷ് (32) എന്നിവരാണ് മരിച്ചത്. മറ്റൊരു മകനായ രാകേഷാണ് ഗുരുതര നിലയിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം ഇന്നു പുലർച്ചെ നാല് മണിയോടെയാണ് നാടറിഞ്ഞത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു. രഞ്ജേഷ് ഹൊസ്ദുർഗ് എച്ച് ഇ എന്റർപ്രൈസസിലെ ജീവനക്കാരനാണ്.

No comments