Breaking News

മലയോര ഹൈവേയിലെ ചിറ്റാരിക്കാലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ വിദ്യാർഥി മരിച്ചു.

മലയോര ഹൈവേയിലെ ചിറ്റാരിക്കാൽ നയാര പെട്രോൾ പമ്പിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽപ വിദ്യാർഥി മരിച്ചു. ചിറ്റാരിക്കാൽ കാരമലയിലെ ആൽബർട്ട് ജോയ്‌സ് (20) ആണു മരിച്ചത്. ഇന്ന് വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം. ജോലിക്ക് പോയ മാതാവ് ബിബിയെ കൂട്ടിക്കൊണ്ടുവരുന്നതിനായി ബൈക്കിൽ പോകുംവഴി പെട്രോൾ പമ്പിനു സമീപത്തുവച്ച് ട്രാവലറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഉടനെ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാരമലയിലെ പരേതനായ ജോയ്‌സിന്റെ മകനാണ് ആൽബർട്ട് . മംഗലാപുരത്തെ സ്വകാര്യ കോളേജിലെ ഡിഗ്രി വിദ്യാർഥിയാണ് ആൽബർട്ട് . സഹോദരി ആൻഡ്രിയ. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ.

No comments