അഖിലകേരള ശ്രീ വിഘ്‌നേശ്വര സേവാസമിതിയുടെ ശ്രീ ഗണേശോത്സവം നാളെ നീലേശ്വരത്ത്
അഖിലകേരള ശ്രീ വിഘ്‌നേശ്വര സേവാസമിതിയുടെ പതിനാലാമത് ശ്രീ ഗണേശോത്സവം നാളെ നീലേശ്വരത്ത് നടക്കും. ഓഗസ്റ്റ് 19 ന് തുടങ്ങിയ ആഘോഷപരിപാടികളുടെ സമാപനവുമാണിത്. പുലർച്ചെ അഞ്ചിന് തളിയിൽ അമ്പല പരിസരത്ത് വിഗ്രഹപ്രതിഷ്ഠ. 6 മണിക്ക് സാമൂഹിക മഹാഗണപതിഹോമം, തുടർന്ന് പ്രസാദവിതരണം. 11 ന് പായസവിതരണം. 12 മണിക്ക് വിഘ്‌നേശ്വര സേവാസമിതിയുടെ ഭജന. 12. 30 ന് ഹിന്ദു ചിന്തകൻ വടകര വിജയൻ ആധ്യാത്മിക പ്രഭാഷണം നടത്തും. ഒരു മണിക്ക് അന്നദാനം. 3. 20 ന് മംഗളാരതി. വൈകുന്നേരം നാല് മണിക്ക് ഗണേശവിഗ്രഹ നിമജ്ജനഘോഷയാത്ര. ചീർമക്കാവ് അമ്പല പരിസരത്ത് നിന്ന് തുടങ്ങുന്ന നിമജ്ജനഘോഷയാത്ര നീലേശ്വരം പുഴയിൽ വിഗ്രഹ നിമജ്ജനം നടത്തുന്നതോടെ സമാപിക്കും.
No comments