മൂലപ്പള്ളി മേൽപ്പാലം യഥാർത്ഥ്യമാക്കണം: പടിഞ്ഞാറ്റംകൊഴുവൽ ജീവൻധാര ക്ലബ് വാർഷിക ജനറൽബോഡി യോഗം
നീലേശ്വരം നഗരസഭയെയും, കാഞ്ഞങ്ങാട് നഗര സഭയെയും ബന്ധിപ്പിക്കുന്ന മൂലപ്പള്ളി മേൽപ്പാലം യഥാർഥ്യമാക്കണമെന്ന് പടിഞ്ഞാറ്റം കൊഴുവൽ ജീവൻധാര ക്ലബ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.നീലേശ്വരം രാജാ റോഡ് വികസന പ്രവർത്തികൾ ഉടൻ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കാൻഫെഡ് പി എൻ പണിക്കർ അവാർഡ് നേടിയ ക്ലബ് പ്രസിഡന്റ് ടി വി രാജീവനെ ആദരിച്ചു. മടിയൻ ഉണ്ണികൃഷ്ണൻ, പി മധുസൂദനൻ നായർ, പി യു വേണുഗോപാലൻ, ശിവപ്രസാദ് അറുവത്ത്, വിജയകുമാർ ടി കെ, രാജേഷ് കരിങ്ങാട് എന്നിവർ സംസാരിച്ചു. ക്ലബ് പ്രസിഡന്റ് ടി വി രാജീവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് കുമാർ ടി സ്വാഗതവും, ശ്രീനാഥ് പി ആർ നന്ദിയും പറഞ്ഞു. 2025-2026വർഷത്തെ ഭാരവാഹികളായി ടി വി രാജീവൻ (പ്രസിഡന്റ് ), വേണുഗോപാലൻ നായർ പി (വൈസ് പ്രസിഡന്റ് ), ശ്രീനാഥ് പി ആർ (സെക്രട്ടറി ), മനോജ് കുമാർ ടി (ജോയിന്റ് സെക്രട്ടറി ), ശ്രീജിത്ത് കുമാർ പി (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.
No comments