Breaking News

ഹൊസ്ദുർഗ് ഉപജില്ല സംസ്കൃത ദിനാചരണം അമ്പലത്തറ സ്കൂളിൽ നടത്തി

ഹൊസ്ദുർഗ് ഉപജില്ലാ സംസ്കൃത ദിനാചരണ പരിപാടികൾ അമ്പലത്തറ ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ നടത്തി.
പുല്ലൂർ പെരിയ പഞ്ചായത്ത് അംഗം ഡോ.സി.കെ.സബിത ഉദ്ഘാടനം ചെയ്തു. ഹൊസ്ദുർഗ് എഇഒ, സുരേന്ദ്രൻ മീലിയാട്ട് അധ്യക്ഷത വഹിച്ചു. ദിവാകരൻ മാസ്റ്റർ സംസ്കൃതദിന സന്ദേശം നൽകി. സ്കൂൾ ഹെഡ് മാസ്റ്റർ പി.വി.രാജേഷ്, ഹൊസ്ദുർഗ് ബിപിസി, സനൽ മാസ്റ്റർ, സ്കൂൾ എസ്എംസി ചെയർമാൻ മനോജ്കുമാർ, സീനിയർ അസിസ്റ്റന്റ് നിഷ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ടി.കെ. പത്മജ എന്നിവർ ആശംസകൾ നേർന്നു. അക്കാദമിക് കൗൺസിൽ സെക്രട്ടറി വിഷ്ണു.എം.നാരായൺ സ്വാഗതവും കെ.വി. ബിന്ദു നന്ദിയും പറഞ്ഞു. രാമായണം കഥ പറയൽ മത്സരം, രാമായണ പ്രശ്നോത്തരി, രാമായണ പാരായണം എന്നിവയുമുണ്ടായി.

No comments