Breaking News

നീലേശ്വരം കിനാനൂർ കാരിമൂലയിലെ കെ ശങ്കരനാരായണൻ (72) അന്തരിച്ചു.

ജില്ലാ കാർപെന്ററി വർക്കേഴ്സ് യൂണിയൻ സിഐടിയു മുൻ ജില്ലാ സെക്രട്ടറി ചായ്യോം കാരിമൂലയിലെ കെ.ശങ്കരനാരായണൻ (72) അന്തരിച്ചു. യൂണിയന്റെ വിവിധ തലങ്ങളിൽ ഭാരവാഹിത്വം വഹിച്ചു. സിപിഎം കിനാനൂർ വെസ്റ്റ് ബ്രാഞ്ച് മുൻ സെക്രട്ടറി, കിനാനൂർ ബാങ്ക് മുൻ ഡയറക്ടർ, കാർപെന്ററി ആന്റ് ബ്ലാക് സ്മിത്ത് സൊസൈറ്റി മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കാസർകോട് ജില്ലയിൽ കാർപെന്ററി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കിനാനൂർ, കാരിമൂല പ്രദേശങ്ങളിൽ സിപിഎമ്മും വർഗ ബഹുജന സംഘടനകൾ കെട്ടിപ്പടുക്കുന്നതിലും മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. ഭാര്യ: രുഗ്മിണി. മക്കൾ: രതീഷ്, സുലോചന, ചിത്ര. മരുമക്കൾ: ആശ (എടനീർ), ചന്ദ്രൻ (പാലാർ), മധു (ഐങ്ങോത്ത്). സഹോദരങ്ങൾ: സുകുമാരൻ, ഗോപാലൻ കൊടക്കാരൻ (കാരിമൂല), പരേതനായ ഗംഗാധരൻ.

No comments