നീലേശ്വരം കിഴക്കൻകൊഴുവൽ എൻഎസ്എസ് കരയോഗം വാർഷിക ജനറൽബോഡി യോഗം ചേർന്നു.
നീലേശ്വരം കിഴക്കൻകൊഴുവൽ എൻഎസ്എസ് കരയോഗം വാർഷിക ജനറൽബോഡി യോഗം ചേർന്നു.
പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഹൊസ്ദുർഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കരിച്ചേരി പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ അധ്യക്ഷനായി. സെക്രട്ടറി പത്മനാഭൻ മാങ്കുളം പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗിരീഷ്.പി.നായർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി പി.ജയപ്രകാശ് തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
2025 - 28 വർഷത്തെ കരയോഗം ഭാരവാഹികൾ: രവീന്ദ്രൻ നായർ കോറോത്ത് (പ്രസിഡന്റ്), വിനോദ് കുമാർ ആനിക്കൽ (വൈസ് പ്രസിഡന്റ്), പത്മനാഭൻ നായർ മാങ്കുളം (സെക്രട്ടറി, പ്രഭാകരൻ മുതിരക്കാൽ (ജോയിന്റ് സെക്രട്ടറി), ടി.ബാബു (ട്രഷറർ).
No comments