Breaking News

ദുരന്ത നിവാരണം: പടന്നക്കാട് നെഹ്റു കോളേജിലെ വിദ്യാർഥികൾക്ക് എൻഡിആർഎഫ് പരിശീലനം നൽകി

മനുഷ്യ നിർമ്മിതവും പ്രകൃതിദത്തവുമായ ദുരന്തങ്ങളെ നേരിടാനും പ്രതിരോധിക്കാനും നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇരുന്നൂറ് വിദ്യാർത്ഥികൾക്ക് നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് പരിശീലനം നൽകി. എൻ.ഡി.ആർ.എഫി ൻ്റെ ആർക്കോണം ആസ്ഥാനമായുള്ള നാലാം ബറ്റാലിയൻ, എൻ.സി.സി. 32 കേരള ബറ്റാലിയൻ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂനിറ്റ്, നെഹ്റു കോളേജ് എൻ.എസ് എസ് യൂണിറ്റുകൾ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എൻ.ഡി.ആർ.എഫ്. ഇൻസ്പെക്ടർ അർജുൻ പാൽ രജ്പുത് പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.സി.സി.ഓഫീസർ ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. ഹെഡ് കോൺസ്റ്റബിൾ ശ്രീകാന്ത്, കോൺസ്റ്റബിൾമാരായ ഉദയൻ , രഞ്ജിത് , ഭരത് എന്നിവർ ദുരന്ത നിവാരണ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ കൈകാര്യം ചെയ്തു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഡോ. കെ.വി വിനീഷ് കുമാർ സ്വാഗതവും വളണ്ടിയർ സെക്രട്ടറി വിവേക് രാജ് നന്ദിയും പറഞ്ഞു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മാരായ എ. സുമലത, ഡോ. സി. ജ്ഞാനേശ്വരി, എൻ.സി.സി. അണ്ടർ ഓഫീസർ കെ. ദർശന, വളണ്ടിയർ സെക്രട്ടറി മാരായ മൃദുൽ, ദേവപ്രിയ, ഹരിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിശീലനത്തിൻ്റെ ഭാഗമായി വിവിധ തരം ബാൻഡേജുകൾ, സ്ട്രക്ചർ നിർമ്മാണം, സി.പി.ആർ, വിവിധ തരം രക്ഷാപ്രവർത്തന മാർഗ്ഗങ്ങൾ എന്നിവയിൽ പരിശീലനം നൽകി. കോളേജിലെ ഇരുന്നൂറ് വിദ്യാർത്ഥികൾ പരിശീലനം നേടി.

No comments