Breaking News

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ കാസർഗോഡ് ജില്ലാ സമ്മേളനം ആഗസ്റ്റ് 30 ന്

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ 13ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കാസർഗോഡ് ജില്ലാ സമ്മേളനം ആഗസ്റ്റ് 30 ന് കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടത്തും. സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. ബാബു ഉൽഘാടനം ചെയ്യും. സംഘടനാ ജനറൽ സെക്രട്ടറി ഹനീഫാ റാവുത്തർ മറ്റു പ്രമുഖ നേതാക്കൾ സംബന്ധിക്കും. കേന്ദ്ര സർവകലാശാല ഫാക്കൽറ്റി ഡോ.ടി.വി. പത്മനാഭൻ വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം എന്ന വിഷയത്തിൽ ക്ലാസെടുക്കും.
കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവെ യാത്രാക്കൂലി ഇളവ് പുന:സ്ഥാപിക്കൽ, വയോജന പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കൽ , തെരുവുനായ ശല്യം പരിഹരിക്കൽ ഹൈവേയിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളിൽ അധികാരികളുടെ സത്വര ശ്രദ്ധ പതിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
 ഹോസ്ദുർഗ്ഗ് മുൻ എം.എൽ.എ. എം.നാരായണൻ, മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദൻ, സി.വി. പത്മരാജൻ, പ്രൊഫസർ എം.കെ.സാനു , ഡോക്ടർ രൈരു ഗോപാൽ, പി.കുഞ്ഞിക്കണ്ണൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡണ്ട് ബാലൻ ഓളിയക്കാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തമ്പാൻ മേലത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.കെ.നായർ, ബി.പി. അഗ്ഗിത്തായ, ടി.വി.രവി , ജില്ലാ കമിറ്റി അംഗങ്ങളായ എം.കെ.അബ്ദുള്ള കെ.കുഞ്ഞിക്കണ്ണൻ, കെ.സുരേശൻ , സദാശിവൻ, എം.വാസുദേവൻ, കെ. ബാലകൃഷണൻ, പി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

No comments