Breaking News

നീലേശ്വരം താലൂക്ക് ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടെ കെട്ടിടസമുച്ചയം: ടെണ്ടർ നടപടികൾ പൂരോഗമിക്കുന്നതായി എം എൽ എ

വള്ളിക്കുന്നിലെ നീലേശ്വരം താലൂക്കാശുപത്രിക്ക് കിഫ്ബിയിൽ നിന്ന് 13 കോടി രൂപ വിനിയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ കെട്ടിടസമുച്ചയം നിർമിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുന്നതായി എം രാജഗോപാലൻ എം എൽ എ അറിയിച്ചു. 583.25 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള താഴത്തെ നിലയിൽ ക്യാഷ്വാലിറ്റി, പ്ലാസ്റ്റർ റൂം, പരിശോധന മുറി, ഫാർമസി, ഫാർമസി സ്റ്റോർ, ഇസിജി, നെബുലൈസേഷൻ റൂം, നേഴ്സ് സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.ഒന്നാം നിലയിൽ മൈനർ ഓപ്പറേഷൻ തിയേറ്റർ, അനസ്തേഷ്യ റൂം, സ്റ്റാഫ് റൂം, ഡോക്ടേഴ്സ് ലോഞ്ച്, ഐസിയു, വിശ്രമമുറി, നേഴ്സ് സ്റ്റേഷൻ, ചെയ്ഞ്ചിങ് റൂം, സ്റ്റോറും തുടങ്ങിയവയ്യാണ് ഉണ്ടാവുക.
രണ്ടാം നിലയിൽ വെയിറ്റിംഗ് ഏരിയ, ദന്തൽ , ജനറൽ മെഡിസിൻ, സൈക്കാട്രി, ഗൈനക്കോളജി, ഇ എൻ ടി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, സർജറി, ഒപ്തമോളജി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളുടെ കൺസൾട്ടേഷൻ മുറികളും, ലാബ്, സാമ്പിൾ കളക്ഷൻ റൂം നഴ്സിംഗ് സ്റ്റേഷൻ എന്നിവയുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
മൂന്ന് നിലകളിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള കെട്ടിട സമുച്ചയം പശ്ചാത്തലസൗകര്യ മേഖലയിൽ ജില്ലയിലെ ആരോഗ്യമേഖലയിൽ തന്നെ മുന്നേറ്റമുണ്ടാക്കുന്ന വികസന പ്രവർത്തനമാണ്. പദ്ധതി പൂർത്തിയാകുന്നമുറക്ക് ജില്ലയില്‍ ആധുനിക സൗകര്യങ്ങളോടെ മികച്ച ചികിത്സ ലഭിക്കുന്ന കേന്ദ്രമായി നീലേശ്വരം താലൂക്ക് ആശുപത്രിമാറുമെന്നും എം എൽ എ വാർത്താക്കുറിപ്പിൽ പറഞ്ഞു.നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്ക് നീലേശ്വരം മുനിസിപ്പാലിറ്റി, മടിക്കൈ, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, കയ്യൂർ ചീമേനി, ചെറുവത്തൂർ, പിലിക്കോട് ഉൾപ്പെടെയുള്ള ജില്ലയിലെ തെക്കൻ മേഖലയിലുള്ള തദ്ദേശസ്ഥാപന പരിധിയിലെ ജനങ്ങൾ ചികിത്സക്കായി എത്തിച്ചേരുന്നുണ്ട്.

No comments