നീലേശ്വരം അക്ഷരസംഗമം ജനത കലാസമിതി ഹാളിൽ കവിയരങ്ങും ഓണസംഗമവും നടത്തി.
നീലേശ്വരം അക്ഷരസംഗമം ജനത കലാസമിതി ഹാളിൽ കവിയരങ്ങും ഓണസംഗമവും നടത്തി.
നന്മ സംസ്ഥാന വൈസ് പ്രസിഡന്റും പ്രശസ്ത കാഥികനുമായ കെ.എൻ.കീപ്പേരി ഉദ്ഘാടനം ചെയ്തു. സിജി രാജൻ അധ്യക്ഷയായി. രാജേന്ദ്രകുമാർ കോറോത്ത് ആമുഖഭാഷണം നടത്തി. ടോംസൺ ടോം സ്വാഗതവും സുരേഷ് കുമാർ നീലേശ്വരം നന്ദിയും പറഞ്ഞു. കവി സുറാബ്, സന്തോഷ് ഒഴിഞ്ഞവളപ്പ്, മുഹമ്മദ് കുഞ്ഞി നീലേശ്വരം, ബിജു പടോളി, കൊടക്കാട് ദാമോദരൻ, വി.എൻ.വാസുദേവൻ നമ്പൂതിരി. ശോഭന ശ്രീധരൻ, ആരുഷി റാം, സുകു ബാനം, കൃഷ്ണൻകുട്ടി തായന്നൂർ, കെ.പി.അഖിൽ, യു.വി.ജി.മടിക്കൈ, ശ്രീജിന മടിക്കൈ, ജലജ മുല്ലക്കോട്, പ്രശാന്തി നീലേശ്വരം, മൊയ്തു ബങ്കളം, സിജി രാജൻ, അനിൽകുമാർ പയ്യന്നൂർ, കമലാക്ഷൻ വെള്ളച്ചേരി എന്നിവർ കവിതകൾ അവതരിപ്പിച്ചു. മെന്റലിസ്റ്റ് യദുദേവ് കരിങ്ങാട്ട് മെന്റലിസം ഷോ നടത്തി.
No comments