Breaking News

ജില്ലാ തല ഓണാഘോഷം; മത്സരങ്ങളുമായി ടൂറിസം വകുപ്പ്. രജിസ്ട്രേഷൻ തുടങ്ങി.

ജില്ലാ തല ഓണാഘോഷം; മത്സരങ്ങളുമായി ടൂറിസം വകുപ്പ്. രജിസ്ട്രേഷൻ തുടങ്ങി.സെപ്തംബർ ഒന്നിന് ചെറുവത്തൂർ ഇഎം.എസ് സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ ജില്ലാ തല പൂക്കള മത്സരങ്ങളോടെ പരിപാടികൾക്കു തുടക്കം കുറിയ്ക്കും. സെപ്തംബർ രണ്ടിന് സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിക്കും. സെപ്തംബർ മൂന്നിന് പൊന്നിൻ തിരുവോണത്തെ വരവേറ്റ് സാംസ്‌കാരിക ഘോഷയാത്ര ചെറുവത്തൂർ ടൗണിൽ നടക്കും. തുടർന്ന് ജില്ലാതല ഓണാഘോഷത്തിന്റെ ഉദ്ഘാടനം നടക്കും. സെപ്തംബർ മൂന്ന് മുതൽ സെപ്തംബർ ഏഴ് വരെ സായാഹ്നങ്ങളിൽ വിവിധ സാംസ്കാരികപരിപാടികൾ അരങ്ങേറും. സെപ്തംബർ ആറിന് വൈകുന്നേരം മൂന്നിന് കമ്പവലി മത്സരം നടക്കും.മത്സര പരിപാടികളിൽ പങ്കെടുക്കുന്നതിന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ ആഗസ്ത് 24 വരെ രജിസ്ട്രേഷൻ ചെയ്യാം.

No comments