Breaking News

നെഹ്റു കോളേജിന് സുരക്ഷയൊരുക്കി കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു

രാസലഹരി, റാഗിംങ്ങ്, ഗതാഗതപ്രശ്നങ്ങൾ എന്നിവയിൽ നിന്നും വിദ്യാർത്ഥികൾക്ക് സുരക്ഷയൊരുക്കാൻ ലക്ഷ്യമിട്ടുകൊണ്ട് കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ടി.ദിനേശ് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ കെ.രാമനാഥൻ മുഖ്യപ്രഭാഷണം നടത്തി. സി.പി.ജി. കോ-ഓർഡിനേറ്റർ പ്രദീപൻ കൊതോളി കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വാർഡ് കൗൺസിലർ വി.വി.ശോഭ, കോളേജ് സ്റ്റുഡൻ്റ്സ് യൂനിയൻ ചെയർമാൻ ടി.വി.ആദിത്യൻ എന്നിവർ സംസാരിച്ചു. കോളേജ് ആൻ്റി നർക്കോട്ടിക്സ് സെൽ ഡയറക്ടർ ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് സ്വാഗതവും റാഗിംങ്ങ് വിരുദ്ധ സെൽ ഡയറക്ടർ ഡോ.പി.രജീഷ് നന്ദിയും പറഞ്ഞു.

No comments