Breaking News

വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ: സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ സ്‌ക്രീനിങ് ക്യാമ്പ് നടത്തി

വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിന് മുന്നോടിയായി സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ സ്‌ക്രീനിങ് ക്യാമ്പ് നടത്തി.
പിഎംഡികെ കോഴിക്കോട്, അലിംകോ എന്നിവയുടെ യും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്. പള്ളിക്കൈ ബിൽഡിങ്ങിൽ നടന്ന ക്യാമ്പ് വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ പി സതീഷ് ഉദ്ഘാടനം ചെയ്തു. കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ പ്രസിഡന്റ് ടി.അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. അലിംകോ ഓഫീസർ വി.അജിത് കുമാർ പദ്ധതി വിശദീകരിച്ചു. സീനിയർ സിറ്റിസൺസ് ജില്ലാ ജോയിന്റ് സെക്രട്ടറി രത്‌നാകരൻ പിലാത്തടം, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വിജയൻ കോട്ടക്കൽ, സി.കെ.ബാലചന്ദ്രൻ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, എന്നിവർ സംസാരിച്ചു. സീനിയർ സിറ്റിസൺസ് ജില്ലാ സെക്രട്ടറി കെ.സുകുമാരൻ മാസ്റ്റർ സ്വാഗതവും യൂണിറ്റ് സെക്രട്ടറി കാനത്തിൽ ഗോപാലൻ നന്ദിയും പറഞ്ഞു. എം.പുരുഷോത്തമൻ, കെ.ശിവദാസൻ, ടി.ശശിധരൻ, പി.ആർ.ഭരതൻ, കരപ്പാത്ത് ബാലകൃഷ്ണൻ, ടി.കൃഷ്ണൻ, വി.വി.രാമചന്ദ്രൻ കാട്ടിപ്പൊയിൽ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ മുന്നൂറോളം പേർ പങ്കെടുത്തു.

No comments