നിശബ്ദത ഭേദിച്ച് അവർ ഒന്നുചേർന്നു; മുറിയനാവിയിലെ കേൾവി സംസാര പരിമിതയായ മാധവി അമ്മയ്ക്ക് വീട് സ്വന്തം
മുറിയനാവിയിലെ മാധവി അമ്മയ്ക്ക് വയസ് 65.കേൾവി സംസാര പരിമിതിയുള്ള ഭിന്നശേഷിക്കാരിയാണ്. മുറിയനാവിയിലെ തറവാട് സ്വത്തായ 5 സെന്റ് വീട്ടിൽ ഒരു ചാപ്പയിൽ കഴിഞ്ഞിരുന്ന അവർ ഇനി മനോഹരമായ വാർപ്പ് വീട്ടിൽ കഴിയും. കാസറഗോഡ് ജില്ലാ ബധിര അസോസിയേഷൻ ആണ് അഞ്ചര ലക്ഷം രൂപ മുടക്കി വീട് നിർമിച്ചു നൽകിയത്.അച്ഛൻ അമ്പാടിയുടെയും അമ്മ അമ്മിണിയുടെയും മൂന്ന് പെണ്മക്കളിൽ മൂത്തവളാണ് മാധവി അമ്മ. ഇളയ രണ്ട് സഹോദരിമാരെയും വിവാഹം ചെയ്ത് അയച്ചു. അച്ഛന്റെയും അമ്മയുടെയും മരണ ശേഷം തനിച്ചായ മാധവി അമ്മ, ചോർന്നൊലിക്കുന്ന, എലിയും പൂച്ചയും എലിമാളവും നിറഞ്ഞു വൃത്തിഹീനമായ ഓലപ്പുരയിലായിരുന്നു താമസം. ഒരു വീടിനായി കയറിച്ചെല്ലാത്ത ഓഫീസുകൾ ഇല്ല, കാണാത്ത വ്യക്തികൾ ഇല്ല നിരാശ ആയിരുന്നു ഫലം. അവസാനമാണ് ജില്ലാ ബധിര അസോസിയേഷന് മുൻപിൽ അപേക്ഷയുമായി എത്തിയത്. അസോസിയേഷൻ രക്ഷാധികാരിയും സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കൂടിയായ ജോഷിമോൻ കെ ടി, അസോസിയേഷൻ പ്രസിഡന്റ് സക്കീർ സി എച്ച്, സെക്രട്ടറി മുഹമ്മദ് റഷാദ് എ സി, പവിത്രൻ ടി, മുഹമ്മദ് ആമീൻ എം എന്നിവരുടെ നേതൃത്വത്തിൽ 2024 ഡിസംബറിൽ വീട് നിർമ്മിക്കുവാൻ വേണ്ട നടപടികൾ ആരംഭിച്ചു. ഇപ്പോൾ ആ പ്രവർത്തനം പൂർത്തീകരികപ്പെട്ടിരിക്കുന്നു.
വീടിന്റെ താക്കോൽ ദാനം കാസറഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു. കാസർഗോഡ് ജില്ലാ ബധിര അസോസിയേഷൻ പ്രസിഡന്റ് സക്കിർ സി എച്ച് അധ്യക്ഷൻ ആയിരുന്നു. മുത്തൂറ്റ് ഫിനാൻസ് കോഴിക്കോട് റീജിയണൽ മാനേജർ ദീപേന്തു ഹരീഷ് മുഖ്യാഥിതി ആയിരുന്നു.നിർമാണ കമ്മിറ്റി കോ- ഓർഡിനേറ്റർ പവിത്രൻ ടി റിപ്പോർട്ട് അവതരിപ്പിച്ചു.
മാർത്തോമാ ബധിര വിദ്യാലയം പ്രധാനാധ്യാപിക ഷീല എസ്, ചന്ദ്രൻ മുറിയനാവി, പല്ലു ചെമ്മനാട്, മുത്തൂറ്റ് ഫിനാൻസ് കാഞ്ഞങ്ങാട് മാനേജർ രാജേഷ് കെ, കാസറഗോഡ് മാനേജർ ശ്രീകാന്ത്, രമേശൻ മുറിയനാവി, ചന്ദ്രകുമാർ സി വി, മുഹമ്മദ് റഷാദ് എ സി, എന്നിവർ സംസാരിച്ചു.
നിർമാണ കമ്മിറ്റി ചെയർമാൻ ജോഷിമോൻ കെ ടി സ്വാഗതവും, ട്രഷറർ മുഹമ്മദ് ആമീൻ എം നന്ദിയും അർപ്പിച്ച് സംസാരിച്ചു.
No comments