നീലേശ്വരം തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്ര നവീകരണ കലശമഹോത്സവം: ആലോചനാ യോഗം ചേർന്നു
നീലേശ്വരം തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ നവീകരണ കലശമഹോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്രം അഗ്രശാലയിൽ ആലോചനാ യോഗം ചേർന്നു. 2028 ജനുവരി മാസത്തിൽ കലശ മഹോത്സവം നടത്തുകയും, ക്ഷേത്ര ശ്രീകോവിലിൻ്റെ താഴത്തെ മാട് നവീകരിക്കുന്നത് അടക്കമുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും, തുടർന്ന് കലശാഭിഷേകം നടത്തുകയും ചെയ്യണമെന്നാണ് തൻ്റെ ആഗ്രഹമെന്നും അത് നടപ്പിലാക്കുവാൻ തളിയിലപ്പൻ്റെ അനുഗ്രഹമുണ്ടാകുമെന്നും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് തൻ്റെ അനുഗ്രഹ ഭാഷണത്തിൽ പറഞ്ഞു. ചടങ്ങിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ്. ടി, ക്ഷേത്രം ട്രസ്റ്റി ടി.സി ഉദയവർമ്മ രാജ, രാജകുടുംബാംഗം കെ.സി മാനവർമ്മ രാജ, കെ.വി വിനോദ്, പി.കുഞ്ഞിരാമൻ നായർ തുടങ്ങിയവർ സംസാരിച്ചു.
No comments