ഫൂട് ഓവർബ്രിഡ്ജ് പണിയണം: നീലേശ്വരം നഗരസഭാ 34-ാം വാർഡ് കോൺഗ്രസ്സ് കൺവെൻഷൻ
നീലേശ്വരം നഗരസഭയിലെ മന്ദംപുറം, ഉച്ചൂളിക്കുതിര് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും റയിൽവേസ്റ്റേഷൻ ,രാജാസ് ഹൈസ്ക്കൂൾ , മന്ദംപുറത്ത്കാവ്, തളിയിൽ അമ്പലം ഭാഗത്തേക്ക് പോകേണ്ട വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് സൗകര്യ പ്പെടുന്ന വിധത്തിൽ നാഷണൽ ' ഹൈവേയിൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് മുന്നിലായി ഫൂട് ഓവർബ്രിഡ്ജ് പണിയണമെന്ന് നാഷണൽ ഹൈവേ അതോറിറ്റിയോട് നീലേശ്വരം നഗരസഭാ 34-ാം വാർഡ് കോൺഗ്രസ്സ് കൺവെൻഷൻ ആവശ്യപ്പെട്ടു. മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ കെ പി സി സി സെക്രട്ടറി എം അസിനാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മടിയൻ ഉണ്ണികൃഷ്ണൻ . മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എറുവാട്ട് മോഹനൻ, കൗൺസിലർ ഇ ഷജീർ ,കെ സലു , പി പുഷ്ക്കരൻ, എം വി ഭരതൻ , കെ പി ശശി , ഷംസു മൂലപ്പള്ളി , അഡ്വ കെ കെ പ്രസാദ് ബാബു , ഷനിർ കോട്ടിക്കുളം എന്നിവർ പ്രസംഗിച്ചു. വാർഡ് കോൺഗ്രസ് പ്രസിഡണ്ട് ഒ.കെ സതി നന്ദിയും പറഞ്ഞു
No comments