Breaking News

രാഹുൽ മാങ്കൂട്ടത്തിന്റെ രാജി ആവശ്യപ്പെട്ട് ജനാധിപത്യ മഹിള അസോസിയേഷൻ നീലേശ്വരത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

രാഹുൽ മാങ്കൂട്ടം എം എൽ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടു ജനാധിപത്യ മഹിള അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി നീലേശ്വരത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡൻ്റുമായ പിസി സുബൈദ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. പത്മിനി , പി.പി പ്രസന്ന , ഇ കെ മല്ലിക , എ വിധുബാല, ഇ ചന്ദ്രമതി , കെ. രുഗ്മിണി എന്നിവർ സംസാരിച്ചു. എരിയാ സെക്രടറി കെ.സുജാത സ്വാഗതം പറഞ്ഞു

No comments