അഡ്വ. കെ.കെ.നാരായണന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചിച്ചു
ബിജെപി മുതിർന്ന നേതാവും കരിമ്പിൽ ഹൈസ്കൂൾ മാനേജർ നീലേശ്വരം ഗ്യാസ് ഏജൻസി ഉടമ തുടങ്ങി വിവിധ മേഖലകളിൽ ഉന്നതസ്ഥാനം അലങ്കരിച്ച അഡ്വക്കേറ്റ് കെ കെ നാരായണന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. മടിക്കൈ പഞ്ചായത്ത് അംഗവും മുതിർന്ന ബിജെപി നേതാവുമായ എ വേലായുധൻ അധ്യക്ഷത വഹിച്ചു. സിപിഐഎം നേതാവും മുൻ എംപിയുമായ പി കരുണാകരൻ, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ.രവി, ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ, സിപിഐ നേതാവ് ബങ്കളം കുഞ്ഞികൃഷ്ണൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ (കോൺഗ്രസ് എം ), നന്ദകുമാർ (കോൺഗ്രസ് ബി), രാഘവൻ കൂലേരി (കോൺഗ്രസ് എസ്), കൂക്കൾ ബാലകൃഷ്ണൻ (ആർ എസ് പി), ബാബു പുല്ലൂർ (ആർഎസ്എസ്), പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത, കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ പ്രസിഡന്റ് വസന്തൻ, മോഹൻദാസ് മേനോൻ റോട്ടറി ഗവർണർ, പള്ളിപ്പുറം രാഘവൻ യാദവാസവ സംസ്ഥാന വൈസ് പ്രസിഡന്റ്, ശ്രീകണ്ഠൻ നായർ ബേക്കൽ ക്ലബ്ബ് റിക്രിയേഷൻ, ഡോക്ടർ എ മുരളീധരൻ ബേക്കൽ ക്ലബ്, സജി പി ജോസ് എച്ച് എം കുമ്പളപ്പള്ളി ഹൈസ്കൂൾ, എം വി പത്മനാഭൻ തോളേനി മുത്തപ്പൻ ക്ഷേത്രം പ്രസിഡന്റ്, സത്യനാഥ് ചെന്തളം ബിഎംഎസ്,ഉമേശൻ ബേളൂർ കോൺഗ്രസ്, വിനീത് മുണ്ടമാണി, വിസി പത്മനാഭൻ, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മനുലാൽ മേലത്ത് സ്വാഗതം പറഞ്ഞു.
No comments