നീലേശ്വരം കരുണ പാലിയേറ്റീവിലെ 75 കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി
നീലേശ്വരം കരുണ പാലിയേറ്റീവിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും വകയായി 75 കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി.
നീലേശ്വരം വ്യാപാരഭവനിൽ പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി ഉദ്ഘാടനം ചെയ്തു. കരുണ പാലിയേറ്റീവ് കെയർ പ്രസിഡന്റ് കെ.വി. പ്രസാദ് അധ്യക്ഷത വഹിച്ചു. നീലേശ്വരം റോട്ടറി ക്ലബ് പ്രസിഡന്റ് സി.രാജീവൻ, നീലേശ്വരം ലയൺസ് ക്ലബ് പ്രസിഡന്റ് സി.സുകുമാരൻ, ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് അനൂപ് രാജ്, നീലേശ്വരം ജെസിഐ പ്രസിഡന്റ് സംഗീത അഭയ്, പാലിച്ചോൻ ശിവഗംഗ ട്രസ്റ്റ് ഭാരവാഹി കെ.വി.ശ്രീധരൻ, വി.വി.രവീന്ദ്രൻ, കാസർകോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ പ്രസിഡന്റ് സി.പ്രഭാകരൻ, കരുണ പാലിയേറ്റീവ് ജനറൽ സെക്രട്ടറി കെ.രാജ്‌മോഹനൻ നായർ എന്നിവർ ആശംസകൾ നേർന്നു. പി.ഇ.ഷാജിത്ത് സ്വാഗതവും കരുണ ട്രഷറർ കൃഷ്ണൻ ചിറമ്മൽ നന്ദിയും പറഞ്ഞു.
No comments