പുസ്തക - ഓണവുമായി ഹോസ്ദുർഗ്ഗ് ബി ആർ സിയുടെ ഓണാഘോഷം സെപ്തംബർ 3 ന്
ഈ വർഷത്തെ ഓണാഘോഷം വേറിട്ട രീതിയിൽ ആഘോഷിക്കുകയാണ് ഹോസ്ദുർഗ്ഗ് ബി ആർ സി. ഉപജില്ലയിലെ എഴുത്തുകാരായ അധ്യാപകരെ ആദരിച്ചുകൊണ്ട് പുസ്തക - ഓണം സെപ്റ്റംബർ 3 ന് ബി ആർ സി ഹാളിൽ അരങ്ങേറും. ബി ആർ സിയുടെ ഭാഷാക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഓണാഘോഷം.പുസ്തക - ഓണം പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്യും.എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ വിഎസ് ബിജുരാജ് മുഖ്യാതിഥിയായി പങ്കെടുക്കും. ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ സാഹിത്യപ്രതിഭകളായ സിപി ശുഭ,തങ്കമണി അമ്മംകോട് ,അനിൽ നീലാംബരി ,ഈശ്വരൻ കെ എം , ലേഖ കാദംബരി, സനീഷ് കൊടക്കാട്, സുധാമണി ടി ഇ ,അനിൽകുമാർ ഫിലിപ്പ്,സുരേഷ് ഗംഗാധരൻ ,അനിൽ മണിയറ ,നസീർ കല്ലൂരാവി ,കാവ്യാ കല്ലന്തട്ട ,രമേശൻ കാർക്കോട്ട് തുടങ്ങി 13 അധ്യാപകർ ചടങ്ങിൽ സംവദിക്കും.ഓണപ്പൂക്കളവും, ഓണക്കളികളും ഓണ സദ്യയും കലാപരിപാടികളും അരങ്ങേറും.
No comments