ദേശീയഗാന മത്സരവും ദേശഭക്തിഗാന മത്സരവും 13 ന്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ്. റോട്ടറി ക്ലബുമായി ചേർന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ദേശീയ ഗാന മത്സരവും ദേശ ഭക്തി ഗാന മത്സരവും സംഘടിപ്പിക്കുന്നു.കാസർകോട് പോലീസ് സ്റ്റേഷന് സമീപം റോട്ടറി ഭവനിൽ 13 നാണു മത്സരം ഏഴു പേരടങ്ങുന്ന ഒരു ടീമിന് വാദ്യോപകരണങ്ങളോട് കൂടിയോ അല്ലാതെയോ മത്സരിക്കാം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5000,3000,2000 രൂപ വീതം സമ്മാനം നല്കുന്നതായിരിക്കും.അപേക്ഷകൾ 10 നകം ചെയർമാൻ ,റോട്ടറി ക്ലബ് കാസർകോട് റോട്ടറി ഭവൻ ,ബാങ്ക് റോഡ് ,കാസർകോട് 671121 എന്ന വിലാസത്തിൽ അയക്കണം
No comments