Breaking News

ബസുകളുടെ മത്സരയോട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കണം: കേരള കോൺഗ്രസ് ബി.

മത്സരയോട്ടം നടത്തി ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അത്തരം ഡ്രൈവർമാർക്കെതിരെ ലൈസൻസ് സസ്പെൻറ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കണമെന്നും കേരള കോൺഗ്രസ് ബി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇത്തരത്തിൽ അശ്രദ്ധമായും ട്രാഫിക് മര്യാദകൾ ലംഘിച്ചും വാഹനമോടിച്ച് കാഞ്ഞങ്ങാട് സൗത്തിൽ ടാങ്കർ അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് പി ടി നന്ദകുമാർ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, രാജീവൻ പുതുക്കളം, സന്തോഷ് മാവുങ്കാൽ, ഷാജി പൂങ്കാവനം, സിദ്ദീഖ് കൊടിയമ്മ, എൻ വിട്ടൽദാസ്, ഇ വേണുഗോപാലൻ നായർ, വിനോദ് തോയമ്മൽ, വിജിത് തെരുവത്ത്, പ്രസാദ് എ വി, പ്രജിത് കുശാൽനഗർ എന്നിവർ സംസാരിച്ചു.

No comments