Breaking News

പരപ്പയെ കിനാനൂർ കരിന്തളം പഞ്ചായത്ത്‌ അവഗണിക്കുന്നെന്ന്; കോൺഗ്രസ് സായാഹ്ന ധർണ്ണ നടത്തി

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഭരണസമിതി പരപ്പയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ സായാഹ്ന ധർണ്ണ പരപ്പയിൽ കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കെ പി സി സി സെക്രട്ടറി എം അസിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. 12 വർഷം കഴിഞ്ഞിട്ടും പരപ്പയിൽ വികസനം ആഗ്രഹിക്കുന്നവർ ബസ്സ്റ്റൻൻ്റിന് വേണ്ടി സൗജന്യമായ് സ്ഥലം നല്കിയിട്ടും ബസ്സ് സ്റ്റാൻൻ്റ് നിർമ്മാണം തുടങ്ങാൻ സാധിക്കാത്ത ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ അധി ശക്തമായ സമരപരിപാടിക്ക് വരും നാളിൽ രൂപം നല്കുമെന്നും 'വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കിനാനൂർ കരിന്തളം പഞ്ചായത്തിൻ്റെ അധികാരത്തിൽ യു ഡി എഫ് വന്നാൽ കേവലം 2 വർഷം കൊണ്ട് പരപ്പയുടെ സ്വപ്ന പദ്ധതി ബസ്സ്സ്റ്റാൻൻ്റ് നിർമ്മാണം പൂർത്തീക്കരിച്ച് ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്നും നേതാക്കൾ പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സി വി ഭാവനൻ,ഉമേശൻ വേളൂർ , കുഞ്ഞിരാമൻ മാസ്റ്റർ' എം പി ജോസ്ഫ്, ജോസഫ് വർക്കി, സി ഒ സജി, സി വി ബാലകൃഷ്ണൻ ' സിജോ പി ജോസഫ്, തുടങ്ങിയവർ സംസാരിച്ചു. കെ പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

No comments