Breaking News

കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ പൊതു ശൗചാലയം വേണം; നിവേദനവുമായി എസ്ഡിപിഐ

ഉത്തരമലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ പൊതുശൗചാലയം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി നഗരസഭ ചെയർപേഴ്സൻ ടി.വി ശാന്തയ്ക്ക് നിവേദനം നൽകി.
ദിനേന നൂറുകണക്കിന് ആഭ്യന്തര, വിദേശ സഞ്ചാരികൾ എത്തുന്ന സ്ഥലമാണ്. എന്നാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള മതിയായ സൗകര്യം ഇല്ല. ഇതുമൂലം സ്ത്രീകൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്കും കുടുംബങ്ങൾക്കും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. ഇത് മേഖലയിലെ ടൂറിസം സാധ്യതകളെ തന്നെ ബാധിക്കും. 
ആയതിനാൽ ഹൗസ്ബോട്ട് ടെർമിനൽ പരിസരത്ത് ഒരു പൊതുശൗചാലയം അടിയന്തിരമായി സ്ഥാപിക്കേണ്ടതുണ്ട്. വിഷയത്തിൽ നഗരസഭ അടിയന്തിര ഇടപെടൽ നടത്തണമെന്ന് പാർട്ടി മുനിസിപ്പൽ സെക്രട്ടറി ഷഫീഖ് നീലേശ്വരം സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. 
നേതാക്കളായ എം.വി ശൗക്കത്തലി, കൗൺസിലർ വി അബൂബക്കർ, ഇ.കെ അബ്ദുൾ റഹ്മാൻ, എ.എം ഷഫീർ, മുത്തലിബ് തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

No comments