നീലേശ്വരം ആരാധനാ ഓഡിറ്റോറിയത്തിന് സമീപം ഓവുചാലിൽ മണ്ണ് നിറഞ്ഞു: ഇതിലൂടെ ഒഴുകേണ്ട വെള്ളം സമീപത്തെ വീടുകളിലേക്ക്
നീലേശ്വരം പേരോൽ- വള്ളിക്കുന്ന് താലൂക്കാശുപത്രി റോഡിൽ ഓവുചാലിലൂടെ ഒഴുകേണ്ട അഴുക്ക് കലർന്ന മഴവെള്ളം ഒഴുകിയെത്തുന്നത് സമീപത്തെ വീടുകളിലേക്ക്.
ഇക്കുറി മഴ നേരത്തെയെത്തിയതോടെ വേനൽമഴ തുടങ്ങിയാൽ മാത്രം ചെയ്യാറുള്ള മഴക്കാലപൂർവ ശുചീകരണവും താളംതെറ്റിയതോടെ ഓവുചാലിൽ മണ്ണ് നിറഞ്ഞു കിടക്കുന്നതാണ് ഇതിനിടയാക്കിയത്. ഓവുചാലിൽ മണ്ണ് നിറഞ്ഞു കിടക്കുന്ന കാര്യം നഗരസഭാ അധികൃതരുടെയും ബന്ധപ്പെട്ട വാർഡ് കൗൺസിലർമാരുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഓവുചാലിൽ നിന്ന് ദിശമാറി ഒഴുകുന്ന വെള്ളമാണ് സമീപത്തെ വീട്ടുപറമ്പുകളിലേക്ക് എത്തുന്നത്. ഇതുവഴി കാൽനടയാത്രയും പ്രയാസകരമാണ്. ഇവിടെ വീടിന്റെ ആശാസ്്ത്രീയ സ്ലാബ് നിർമാണത്തിന് അനുമതി നൽകിയതും തിരിച്ചടിയായെന്നും പറയുന്നു.
No comments