Breaking News

എൻകെബിഎം എയുപി സ്കൂളിൽ സ്കൂൾ സുരക്ഷാ സമിതിയോഗം ചേർന്നു

സർവ്വീസ് റോഡ് സ്കൂളിന് തൊട്ട് കടന്നു പോകുന്നതിനാൽ അപകടം ഒഴിവാക്കുന്നതിന് രക്ഷാകവചം സ്ഥാപിക്കണമെന്ന് നീലേശ്വരം എൻ കെ ബി എം എ യു പി സ്കൂളിൽ സ്കൂൾ സുരക്ഷാ സമിതി യോഗം ആവശ്യപ്പെട്ടു. വാർഡ് കൗൺസിലർ ഇ. ഷജീർ അധ്യക്ഷത വഹിച്ചു. കെഎസ് ഇ ബി അസി.എഞ്ചിനിയർ സുരേഷ് കുമാർ, എസ്. നീലേശ്വരം എ.എസ് ഐ. കെ.രാജേഷ് കുമാർ, ഫയർ &റസ്ക്യൂ ഓഫീസർ ഷിജു, ഇ. എക്സ്സൈസ് എ. എസ്.ഐ. രാജൻ പി. ,പി ടി എ പ്രസിഡൻ്റ് വരുൺ പ്രഭു എൻ , എം.പി എ പ്രസിഡണ്ട് സി.വിദ്യ, എം.വി.ഭരതൻ, എം.പി ടി എ വൈസ് പ്രസിഡണ്ട് സൈഫുന്നീസ, സജിത്ത് വെങ്ങാട്ട്, വിദ്യാർത്ഥി പ്രതിനിധികളായ ഫാത്തിമത്ത് സൻഹ, ശ്രേയസ് കൃഷ്ണ, ഹർഷിത്ത് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി. ജ്യോതി ലക്ഷ്മി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ആർ.ശ്യാം ഭട്ട് നന്ദിയും പറഞ്ഞു.

No comments