Breaking News

കെജിഒഎ ജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം ഇന്ന്

കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ - കെജിഒഎ ജില്ലാ കമ്മിറ്റിയുടെ യാത്രയയപ്പ് സമ്മേളനം ഇന്ന് നടക്കും.
വൈകിട്ട് 3.30 ന് വിദ്യാ നഗർ സിഡ്കോ ഹാളിൽ മുൻ എംഎൽഎ, കെ.പി.സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെജി ഒഎ സംസ്ഥാന സെക്രട്ടറി ഡോ.ഇ.വി.സുധീർ ഉപഹാരം സമ്മാനിക്കും. ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്റ് വി.എം. അശോക് കുമാർ, മുൻ വൈസ് പ്രസിഡന്റ് എസ്. മീനാ റാണി, മുൻ സെക്രട്ടറിയേറ്റ് അംഗം ടി.വി.ബാലകൃഷ്ണൻ, മുൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ബാലകൃഷ്ണൻ, എം.കെ. വിനോദ് കുമാർ എന്നിവർക്കാണ് യാത്രയയപ്പ്.

No comments