Breaking News

അർബുദബാധിതനായി ചികിത്സയിൽ കഴിയുന്ന നീലേശ്വരം കണിച്ചിറയിലെ മഹേഷിന് കൊട്രച്ചാൽ ഗാലക്‌സിയുടെ കൈത്താങ്ങ്‌

അർബുദബാധിതനായി ചികിത്സയിൽ കഴിയുന്ന നീലേശ്വരം കണിച്ചിറയിലെ മഹേഷിന് കൊട്രച്ചാൽ ഗാലക്‌സിയുടെ കൈത്താങ്ങ്‌.
നീലേശ്വരം കൊട്രച്ചാൽ ഗാലക്‌സി ഗ്രന്ഥാലയവും ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബും 18,350 രൂപയാണ് ചികിത്സയ്ക്കായി സ്വരൂപിച്ചത്. തുക മഹേഷ് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.
ചികിത്സാ സഹായ കമ്മിറ്റി ജനറൽ കൺവീനർ സുരേഷ് ബാബു, കമ്മിറ്റി അംഗം ഗോവിന്ദൻ കണിച്ചിറ എന്നിവർ ഭാരവാഹികളിൽ നിന്ന് തുക ഏറ്റുവാങ്ങി. ക്ലബ് പ്രസിഡന്റ് ചന്ദ്രൻ മൂത്തൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.മധു സ്വാഗതം പറഞ്ഞു. ഗാലക്‌സി ഗ്രന്ഥാലയം സെക്രട്ടറി പി.വി.മണി, ഗ്രന്ഥാലയം പ്രസിഡന്റ് കെ.വി.സുരേഷ്, ക്ലബ് ട്രഷറർ ജെസിൻ എന്നിവർ സംസാരിച്ചു. ചികിത്സാ കമ്മിറ്റിക്കു വേണ്ടി കൺവീനർ സുരേഷ് ബാബു നന്ദി പറഞ്ഞു.

No comments