Breaking News

ജില്ലയിലെ ആദ്യ വനിതാ ലയൺസ് ക്ലബ് ആയി ലയൺസ് ക്ലബ് ഓഫ് നീലേശ്വരം ക്വീൻസ്

കാസർഗോഡ് ജില്ലയിൽ ആദ്യമായി രൂപീകരിച്ച വനിതാ ക്ലബ്ബായ നീലേശ്വരം ക്വീൻസിൻ്റെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 'മാർക്കറ്റ് സ്ക്വയർ' ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. അജാനൂർ ലയൺസിൻ്റെ കീഴിലാണ് ക്ലബ്ബ് രൂപീകൃതമായത്. ചിത്രലേഖ രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി. ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ട്രഷറർ കെ.വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് കെ.വി സുനിൽ രാജ് അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി വിശോഭ് പനങ്ങാട്ട് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡിസ്ട്രിക്റ്റ് സെക്രട്ടറി വി.വേണുഗോപാൽ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. കെ. വിദ്യ പ്രസിഡൻ്റ് പദവി ഏറ്റെടുത്ത് സംസാരിച്ചു. ക്ലബ്ബ് നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം മാർക്കറ്റിംങ് & കമ്മ്യൂണിക്കേഷൻ ചെയർമാൻ ഷാജി ജോസഫ് നിർവ്വഹിച്ചു. പ്രിൻസിപ്പൾ സെക്രട്ടറി സിദ്ധാർത്ഥൻ വണ്ണാരത്ത്, ഡോ: സുജ വിനോദ്, കെ.സുകുമാരൻ നായർ, സുകുമാരൻ പൂച്ചക്കാട്, അഷറഫ് എം.ബി മൂസ, സി.എം കുഞ്ഞബ്ദുള്ള, അനിൽ വാഴുന്നോറടി, മുകുന്ദ് പ്രഭു, സനിഘ രാജ്, അനുരാധ അനിൽ എന്നിവർ സംസാരിച്ചു.

No comments