Breaking News

ജില്ലയിൽ എല്ലാ പഞ്ചായത്തിലും നഗരസഭകളിലും ആശ്രയകേന്ദ്രങ്ങൾ തുടങ്ങാൻ ദേശീയ സേവാഭാരതി

ജില്ലയിൽ എല്ലാ പഞ്ചായത്തിലും നഗരസഭകളിലും ആശ്രയകേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാക്കാൻ ദേശീയ സേവാഭാരതി ജില്ലാ വാർഷിക പൊതുയോഗം തീരുമാനിച്ചു. സുകൃതം പാലിയേറ്റീവ്, ബാല സംസ്കാര കേന്ദ്രം, കിശോരി വികാസം, ട്യൂഷൻ സെന്റർ, വൈഭവശ്രീ, സാന്ത്വന സ്പർശം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ആശ്രയകേന്ദ്രങ്ങളിൽ ഏകോപിപ്പിച്ച് സേവനം ലഭ്യമാക്കും. 
കാഞ്ഞങ്ങാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലയിലെ 41 യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് യോഗം ചേർന്നത്. ഡോ.യു. രാഘവേന്ദ്ര പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ പ്രസിഡന്റ് എം.ടി. ദിനേശ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ പ്രസിഡന്റ് എം.ടി. ദിനേശ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്ത സേവാ പ്രമുഖ് എം.സി. വത്സൻ, ദേശീയ സേവാഭാരതി കേരളം സംസ്ഥാന ട്രഷറർ പി.ആർ. രാജിമോൾ, സംസ്ഥാന സെക്രട്ടറി കെ.സുരേഷ്കുമാർ, ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രീത ഉണ്ണി സ്വാഗതവും വൈസ് പ്രസിഡന്റ് ടി.വി. അശോക് കുമാർ നന്ദിയും പറഞ്ഞു. 
 ടോപ്പ് സിങ്ങർ സീസൺ ഫോർ സെമിഫൈനലിസ്റ്റ് മഹിപാലിന്റെ പ്രാർത്ഥനയോടെയാണ് യോഗം തുടങ്ങിയത്.

No comments