കുമ്പളപ്പള്ളി എസ്കെജിഎം എയുപി സ്കൂളിൽ കാർഗിൽ വിജയ ദിനാഘോഷവും ആദരവും സംഘടിപ്പിച്ചു
കരിന്തളം കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ കാർഗിൽ വിജയ ദിനാഘോഷവും ആദരിക്കലും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.പരിപാടിയിൽ വെച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത റിട്ടയർഡ് ജവാൻ എ വി ബിജു കൂടോലിനെ ആദരിക്കുകയും ചെയ്തു. തുടർന്ന് കാർഗിൽ യുദ്ധ സ്മരണകൾ ബിജു കൂടോൽ കുട്ടികളുമായി പങ്കുവെച്ചു. കാർഗിൽ യുദ്ധത്തിന്റെ നേരനുഭവങ്ങൾ ഓരോന്ന് പറയുമ്പോൾ ഏറെ ശ്രദ്ധയോടും ആകാംക്ഷയോടും കൂടിയാണ് കുട്ടികൾ ശ്രവിച്ചത്.പരിപാടിയിൽ
പി.ടി.എ പ്രസിഡണ്ട് ടി.സിദ്ദിഖ് അധ്യക്ഷത വഹിച്ചു. . സ്കൂൾ ഹെഡ് മാസ്റ്റർ കെ.പി. ബൈജു റിട്ടയേർഡ് ജവാൻ എ വി ബിജുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. എം പി ടി എ പ്രസിഡണ്ട് ജോസ്ലിൻ, പി ടി എ വൈസ് പ്രസിഡണ്ട് വാസു കരിന്തളം , എം പി ടി എ വൈസ് പ്രസിഡണ്ട് പി അമൃത, എസ് ആർ ജി കൺവീനർ സിന്ധുരാമചന്ദ്രൻ,കെ പ്രശാന്ത് എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റൻ്റ് പി വി ഇന്ദുലേഖ സ്വാഗതവും എസ് ആർ ജി കൺവീനർ കെ രജനി നന്ദിയും പറഞ്ഞു.
No comments