നീലേശ്വരം മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്‌കൂളിൽ ലൈബ്രറി കൗൺസിൽ വായന മത്സരം നടത്തി
ലൈബ്രറി കൗൺസിൽ വായനോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂളുകളിൽ വായന മത്സരം നടത്തി.
നീലേശ്വരം മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്‌കൂളിൽ നടന്ന പരിപാടി സ്‌കൂൾ പ്രധാനാധ്യാപകൻ കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊട്രച്ചാൽ ഗാലക്‌സി ഗ്രന്ഥാലയം പ്രസിനന്റ് കെ.വി.സുരേശൻ അധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണുഗോപാലൻ, ഗ്രന്ഥാലയം സെക്രട്ടറി പി.വി.മണി, എം.സുകുമാരൻ, നികേഷ് മാടായി, പി.തങ്കമണി, പി.രാജേഷ്, കെ.വി.പുഷ്പരാജൻ, കെ.സതീശൻ, സി.മിനി എന്നിവർ പ്രസംഗിച്ചു. നിർദേശിക്കപ്പെട്ട അഞ്ച് പുസ്തകങ്ങളുടെ വായനയെ ആസ്പദമാക്കിയായിരുന്നു ചോദ്യങ്ങൾ. ഹൈസ്കൂളുകളിലെ മത്സരത്തിൽ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർ ആഗസ്ത് 17 ന് നടക്കുന്ന താലൂക്ക്തല മത്സരത്തിൽ പങ്കെടുക്കും. തുടർന്ന് ജില്ല, സംസ്ഥാന തലങ്ങളിലും മത്സരങ്ങൾ നടക്കും. താലൂക്ക് തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന കുട്ടികൾക്ക് 3000, 2000, 1500 രൂപ, ജില്ല തലത്തിൽ യഥാക്രമം 10000, 5000, 4000 രൂപ, സംസ്ഥാന തലത്തിൽ 25000, 15000, 10000 രൂപ ക്യാഷ് അവാർഡുകളും പ്രശസ്തിപത്രത്തോടൊപ്പം സമ്മാനമായി ലഭിക്കും.
No comments