മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനം: നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
പുഷ്പാർച്ചന, അനുസ്മരണ പരിപാടി എന്നിവയോടെ നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികദിനം ആചരിച്ചു.
മണ്ഡലം കോൺഗ്രസ് ഓഫീസിൽ നടന്ന അനുസ്മരണ പരിപാടിയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ, ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി. രാമചന്ദ്രൻ, നേതാക്കളായ രവീന്ദ്രൻ കൊക്കോട്ട്, പി പുഷ്ക്കരൻ, പി.രമേശൻ നായർ, എം ബാലചന്ദ്രൻ, തെക്കുമ്പാടൻ ബാലകൃഷ്ണൻ, കെ. എം ശ്രീജ, കെ. സുകു , കൊട്ര സുധാകരൻ, കെ. പി. ശശി, ഉണ്ണി വേങ്ങര, കെ. പി. കരുണാകരൻ എന്നിവർ സംസാരിച്ചു. വി വി സഞ്ജയ് കുമാർ സ്വാഗതവും, കെ.വി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
No comments