Breaking News

നീലേശ്വരം കെ എസ് ആർ ടി സി ഡിപ്പോ സാധ്യത പരിശോധിക്കും: കെ എസ് ആർ ടി സി എം ഡി.

നീലേശ്വരത്ത് കെ എസ് ആർ ടി സി ഡിപ്പോ അനുവദിക്കാനാവശ്യമായ പരിശോധന നടത്തുമെന്നും, വിനോദ സഞ്ചാര മേഖലകളെ ഉൾപ്പെടുത്തി നീലേശ്വരം വഴി കൂടുതൽ ബസ്സുകൾ അനുവദിക്കുമെന്നും കെ എസ് ആർ ടി സി എം ഡി പ്രമോജ് ശങ്കർ അറിയിച്ചു. കെട്ടിടം ഉൾപ്പെടെയുള്ള സ്ഥലസൗകര്യം ലഭിക്കുകയാണെങ്കിൽ ഡിപ്പോ അനുവദിക്കുന്നതിന് സാധ്യത പരിശോധന നടത്തുമെന്നും കേരള കോൺഗ്രസ് ബി ജില്ലാ കമ്മിറ്റി നൽകിയ നിവേദനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കാസർഗോഡ് കെ എസ് ആർ ടി സി ഡിപ്പോ സന്ദർശനത്തിനെത്തിയ എം ഡി ക്ക് കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത് ഇതു സംബന്ധിച്ച് നിവേദനം നൽകി.

No comments