കരിന്തളം മുക്കട നാടിനൊരു കളിക്കളം സാമൂഹിക പ്രവർത്തനത്തിന്റെ വേറിട്ടൊരു മാതൃക: ആനക്കൈ ബാലകൃഷ്ണൻ
തലമുറകൾക്ക്ഒത്തുകൂടാനും
കളിച്ച് വളരാനും ഒറ്റ മനസ്സോടെ നാടിൻ്റെ കൂട്ടായ്മയിൽ കുണ്ടൂരിൽ കളിക്കളം ഒരുക്കുന്നത് സാമൂഹിക പ്രവർത്തനത്തിൻ്റെ വേറിട്ടൊരു ഉദാത്ത മാതൃകയാണെന്ന് കെ. സി .സി. പി എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ പ്രസ്താവിച്ചു .
കുണ്ടൂർ കെ.ജി.എഫ് ക്ലബ്ബിൻ്റെ ആഭി മുഖ്യത്തിൽ കളിക്കളം ഒരുക്കുന്നതിൻ്റെ ധനശേഖരണാർത്ഥം ഫുഡ് പോയിൻ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐറിഷ് ചിന്തകനായ ഓസ്കാർ വേൾഡ് പറഞ്ഞത് പോലെ ഓരോ മനുഷ്യനും മറ്റ് മനുഷ്യനാകാൻ ശ്രമിക്കുന്നു .അവനവനിൽ അവനവൻ ഒട്ടുമില്ലാതാവുകയും പൂർണ്ണമായും മറ്റൊരാളായി മാറുകയും ചെയ്യുന്ന പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ ഇത്തരം കളിക്കളങ്ങളും ഒത്തുചേരലുകളും നാടിൻ്റെ ആരോഗ്യകരമായ മുന്നേറ്റത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമത്തിലെ കുട്ടികൾ പോലും പുതിയ രാസ- ലഹരിവസ്തുക്കളുടെ മാസ്മരിക ലോകത്തെ ചതിക്കുഴിയിൽ അറിയാതെ അകപ്പെട്ടു പോകുമ്പോൾ അതിനെ മറികടക്കാൻ പുതുതലമുറയോട് നമ്മുടെ കളിക്കളങ്ങളാകട്ടേ
ലഹരി എന്ന് ഒരു നാട് ഉറക്കെ വിളിച്ചു പറയുകയാണെന്നും തുടർന്ന് പറഞ്ഞു. സ്വകാര്യ വ്യക്തിയിൽ നിന്നും 30 സെൻ്റ് സ്ഥലം വിലയ്ക്ക് വാങ്ങി 15 ലക്ഷം രൂപ ചെലവിലാണ് ഇവിടെ കളിക്കളം നിർമ്മിക്കുന്നത്. ഇതിൻ്റെ ഭാഗമായി സ്ത്രീകളുടെ കൂട്ടായുടെ നേതൃത്വത്തിൽ ചക്ക ചിപ്സ് നിർമ്മാണവും വില്പനയും യുവാക്കളുടെ നേതൃത്വത്തിൽ പാഴ് വസ്തുശേഖരണവും ഉൾപ്പെടെ വ്യത്യസ്തങ്ങളായ പരിപാടികൾക്കാണ് ഈ സമിതി നേതൃത്വം നൽകുന്നത്. യുവാക്കളുടെയും സ്ത്രീകളുടെയും മുൻകൈയോടെ ഒരു നാടിൻ്റെ കൂട്ടായ്മ രൂപപ്പെടുമ്പോൾ വലിയ പ്രതീക്ഷയാണ് മുന്നോട്ട് വയ്ക്കുന്നത്.
ചടങ്ങിൽ വി. അമ്പുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. എം. ചന്ദ്രൻ, അരുൺരാജ്. കെ. വി,രതീഷ്. യു, എൻ. വിനോദ്, സന്ദീപ്. കെ. വി എന്നിവർ പ്രസംഗിച്ചു.അനീഷ്. വി ജി സ്വാഗതവും ലിനീഷ്. പി പി. നന്ദിയും പറഞ്ഞു.
No comments