മംഗളൂരു യൂണിവേഴ്സിറ്റി കോളേജ് റിട്ട. പ്രിൻസിപ്പൽ നീലേശ്വരം പള്ളിക്കരയിലെ പ്രൊഫ.മേലത്ത് മാധവൻ നമ്പ്യാർ (93) അന്തരിച്ചു
വടക്കേക്കര മേലത്ത് തറവാട് രക്ഷാധികാരി പ്രൊഫ .മേലത്ത് മാധവൻ നമ്പ്യാർ (93) അന്തരിച്ചു. നീലേശ്വരം പള്ളിക്കര സ്വവസതിയിലായിരുന്നു അന്ത്യം.
മംഗളൂരു യൂണിവേഴ്സിറ്റി കോളേജിലെ റിട്ട. പ്രിൻസിപ്പൽ ആയിരുന്നു. മൈസൂർ, മംഗളൂരു സർവകലാശാലകളിലെ ബിഎ, എംഎ പരീക്ഷ ബോർഡ് ചെയർമാൻ, വിവിധ അക്കാദമിക് കമ്മിറ്റികളിലും വിദഗ്ദ സമിതികളിലും മെമ്പർ, അധ്യക്ഷൻ എന്ന നിലകളിൽ പ്രവർത്തിച്ചു. ചന്ദ്രഗിരി ശ്രീ ശാസ്ത - തൃക്കണ്ണാട്ട് ക്ഷേത്ര ദേവസ്വം പാരമ്പര്യ ട്രസ്റ്റി കൂടിയാണ്.
ഭാര്യ: പരേതയായ ചെരിപ്പാടി പ്രഭാവതിയമ്മ. മക്കൾ: സി. അനിത (പയ്യന്നൂർ), സി. സുനിത (മംഗാലാപുരം). മരുമക്കൾ: നേത്രരോഗ വിദ്ഗ്ദൻ ഡോ. ശ്രീകുമാർ. കെ. നായനാർ,(പയ്യന്നൂർ), പരേതനായ അസ്ഥിരോഗ വിദ്ഗദൻ ഡോ. രാജൻ പ്രശാന്ത് (കോട്ടക്കൽ). സഹോദരങ്ങൾ: മേലത്ത് രാധാദേവി അമ്മ (വിദ്യാനഗർ), മേലത്ത് ഭാരതി അമ്മ (മാലക്കല്ല്), മേലത്ത് സൗമിനി അമ്മ (ബംഗളുരു), പരേതരായ മേലത്ത് ശാരദ അമ്മ ( വെള്ളക്കല്ല്), മേലത്ത് പത്മാവതി അമ്മ (മരിംകല്ല് ).
No comments